2011, മാർച്ച് 4, വെള്ളിയാഴ്‌ച

“രാഷ്ട്രീയം പറയരുത്......”

“രാഷ്ട്രീയം പറയരുത്......”
കവലയിലെ ചായക്കടച്ചുമരില്‍
കടക്കാരന്‍ പണ്ട്
കരി കൊണ്ട് കോറിയിട്ടത്
ഇപ്പോഴും മായാതെ കിടപ്പുണ്ട്...

മുറിക്കാലന്‍ ബഞ്ചില്‍
മുറുക്കും തിന്നിരുന്ന്
പരദൂഷണം പറയാം
കുശുമ്പുകുത്താം
ഒളിഞ്ഞ് കണ്ട
അവിഹിതങ്ങള്‍ നുണഞ്ഞു രസിക്കാം
കിട്ടാക്കടത്തിനു
മടിക്കുത്ത് പിടിക്കാം
അപ്പന് വിളിക്കാം
കളിപറഞ്ഞ് കാര്യമാകുമ്പോള്‍
തെറികള്‍ പരത്താം
പക്ഷേ....
രാഷ്ട്രീയം പറയരുത്....

സമാവറിലിപ്പോള്‍ കനലില്ല..
കടപൂട്ടി.
പക്ഷേ....
കരിപിടിച്ച ചുമരുകളിലിപ്പഴുമുണ്ട്..
രാഷ്ട്രീയം പറയരുത്..............

8 അഭിപ്രായങ്ങൾ:

  1. ശക്തിയുള്ള കവിത.
    ഇഷ്ടമായി.
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. എനിക്കും ഇഷ്ടപ്പെട്ടു...... :)

    മറുപടിഇല്ലാതാക്കൂ
  3. സത്യത്തിന്‍റെ തുടിപ്പ്..
    വെള്ളപൂശാത്ത വാക്കുകള്‍.
    ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. മാഞ്ഞും മറഞ്ഞും പോയ എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു ഈ കവിത.... സുന്ദരം...

    മറുപടിഇല്ലാതാക്കൂ
  5. നന്ദി...ദാമോദരേട്ടന്റെ ചായകടയിലെത്തിച്ചതിന്‌..

    മറുപടിഇല്ലാതാക്കൂ
  6. അസഭ്യം പറയുന്നതിലും മ്ലേചമാണ് രാഷ്ട്രീയം പറയല്‍

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളം ഇഷ്ടപ്പെട്ടു ഒത്തിരി....http://kl25borderpost.blogspot.com

    മറുപടിഇല്ലാതാക്കൂ